Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subu Vedam

America

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ശ്വാ​സ​വി​ധി; നാ​ടു​ക​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് യു​എ​സ് കോ​ട​തി

ക​ലി​ഫോ​ർ​ണി​യ: കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് 43 വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സു​ബ്ര​ഹ്മ​ണ്യം "സു​ബു വേ​ദ​ത്തി​ന്' (64) ആ​ശ്വാ​സ​വി​ധി. സു​ബ്ര​ഹ്മ​ണ്യ​ത്തെ നാ​ടു​ക​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും യു​എ​സി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു തു​ട​രാ​മെ​ന്നും ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു.

1983-ൽ ​തെ​ളി​വു​ക​ൾ മ​റ​ച്ചു​വ​ച്ചാ​ണ് സു​ബ്ര​ഹ്മ​ണ്യ​ത്തെ ശി​ക്ഷി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യ കൊ​ല​പാ​ത​ക​ക്കു​റ്റം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

കൊ​ല​പാ​ത​ക​ക്കേ​സി​ൽ മോ​ചി​ത​നാ​യെ​ങ്കി​ലും 1983ലെ ​ല​ഹ​രി​മ​രു​ന്ന് കേ​സ് മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തെ നാ​ടു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ജ​യി​ലി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ സു​ബ്ര​ഹ്മ​ണ്യം ന​ട​ത്തി​യ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​ഡ്ജി അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

യു​വാ​വാ​യി​രു​ന്ന​പ്പോ​ൾ ചെ​യ്ത തെ​റ്റു​ക​ൾ​ക്ക് 43 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സം വ​ലി​യ വി​ല​യാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up